കണിയാമ്പറ്റ: കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്തെ സ്വകാര്യ കെട്ടിടത്തിൽ തീപിടുത്തം. കടവൻ കെട്ടിടത്തിലാണ് തീ പിടിച്ചത്. അപകടത്തിൽ ആളപായമില്ല. ശനിയാഴ്ച രാത്രി എട്ടരയോടെയാണ് തീപിടുത്തം ഉണ്ടായത്. കൽപ്പറ്റയിൽ നിന്നും രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം നേരിട്ടിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല. കൂടുതൽ സ്ഥലങ്ങളിലേക്ക് പടരും മുൻപ് തീ അണക്കാനായത് ആശ്വാസമായി.