dd

ന്യൂഡൽഹി: പ്രശസ്‌ത എഴുത്തുകാരൻ സേതുവിന്റെ ചേക്കൂട്ടി എന്ന നോവലിന് കേന്ദ്ര സാഹിത്യ അക്കാഡമിയുടെ 2022ലെ ബാലസാഹിത്യ പുരസ്‌കാരം. യുവ എഴുത്തുകാരി അനഘ ജെ.കോലത്തിന്റെ മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി എന്ന കവിതാ സമാഹാരം യുവ പുരസ്‌കാരത്തിന് അർഹമായി. 50,000രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. സേതുവിന്റെ ആദ്യ ബാല നോവലാണ് ചേക്കൂട്ടി. എറണാകുളം ജില്ലയിലെ ചേന്ദമംഗലം സ്വദേശിയാണ്. ആലങ്കോട് ലീലാ കൃഷ്ണൻ, ഡോ. കെ. ജയകുമാർ, യു.കെ .കുമാരൻ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് നിർണയിച്ചത്.

അനഘയുടെ 39 കവിതകളുടെ സമാഹാരമാണ് മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി. ഡോ. ജോയ് വാഴയിൽ, ഡോ. കെ. മുത്തുലക്ഷ്മി, ഡോ. കെ. എം. അനിൽ എന്നിവരടങ്ങി​യ ജൂറിയാണ് പുസ്‌തകം തി​രഞ്ഞെടുത്തത്. കോട്ടയം പാലോ കോലത്ത് ഹൗസിൽ കെ.എൻ. ജയചന്ദ്രന്റെയും പി.ജി. ശ്യാമളാദേവിയുടെയും മകളാണ് അനഘ.