SignIn
Kerala Kaumudi Online
Wednesday, 17 June 2026 12.35 AM IST

യുദ്ധത്തിന് കടിഞ്ഞാണിടാന്‍ മോദി, പെസഷ്‌കിയാനുമായി ചർച്ച..

a

പശ്ചിമേഷ്യയിലെ എണ്ണ ഉത്പാദന കേന്ദ്രങ്ങളിൽ ഉൾപ്പെടെ നടക്കുന്ന ആക്രമണങ്ങളിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനെ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പെസഷ്‌കിയാനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് മോദി പശ്ചിമേഷ്യയിലെ സംഘർഷങ്ങളിൽ നിലപാടറിയിച്ചത്. പെസഷ്‌കിയാനുമായി സംസാരിച്ചതായും ഈദ് ആശംസകൾ അറിയിച്ചതായും പ്രധാനമന്ത്രി എക്സിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി. പശ്ചിമേഷ്യയിൽ സമാധാനവും സ്ഥിരതയും സമൃദ്ധിയും ഉണ്ടാകുമെന്ന് പ്രത്യാശിക്കുന്നതായും മോദി പറഞ്ഞു.പശ്ചിമേഷ്യയിലെ എല്ലാ രാജ്യങ്ങളും ഉൾപ്പെട്ട സുരക്ഷ ചട്ടക്കൂടിന് തയ്യാറെന്ന് ആണ് ഇറാൻ പ്രധാനമന്ത്രിയെ അറിയിച്ചിരിക്കുന്നത്. ആണവ നിലയങ്ങൾ അന്താരാഷ്ട്ര പരിശോധനയ്ക്ക് വിധേയമാക്കാമെന്നും ആണവായുധം വികസിപ്പിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY
TRENDING IN ZOOM