
അമേരിക്കയെ ലക്ഷ്യം വയ്ക്കാൻ ശേഷിയുള്ള മിസൈൽ എൻജിൻ പരീക്ഷിച്ച് ഉത്തരകൊറിയ. രാജ്യത്തിന്റെ തന്ത്രപരമായ സൈനിക ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി അത്യാധുനിക മിസൈൽ പരീക്ഷണമാണ് കിം ജോങ് ഉൻ നടത്തിയത്. പുതിയ മിസൈൽ പരീക്ഷണങ്ങള്‍ക്ക് ശേഷം കിം ജോങ് ഉൻ രാജ്യത്തെ പ്രശംസിച്ച് അഭിസംബോധന ചെയ്തതായും റിപ്പോർട്ടുണ്ട്. കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസിയാണ് വിവരങ്ങൾ റിപ്പോർട്ട് ചെയ്തത്. അമേരിക്കയെ ലക്ഷ്യം വെയ്ക്കാൻ ശേഷിയുള്ള മിസൈൽ എൻജിനാണ് ഉത്തരകൊറിയ പരീക്ഷിച്ചത്. അമേരിക്കയുടെ ഭൂപ്രദേശം വരെ എത്താന്‍ കഴിയുന്ന മിസൈലുകളുടെ ആയുധശേഖരം വികസിപ്പിക്കാനും നവീകരിക്കാനുമാണ് കിം ജോങ് ഉന്റെ നീക്കം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |