
സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്തും. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്നത് പ്രായോഗികമല്ലെന്ന കെ.എസ്.ആർ.ടി.സി വിദഗ്ദ്ധ സമിതിയുടെ വിലയിരുത്തലിനെ തുടർന്നാണ് ഓർഡിനറിയിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ദീർഘദൂര സർവീസിലും റിസർവേഷൻ സൗകര്യമുള്ള സർവീസിലും സൗജന്യ നിരക്ക് ഏർപ്പെടുത്തിയാൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് സമിതി ചൂണ്ടിക്കാണിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |