കെ. ശങ്കരനാരായണന്റെ അത്മകഥ 'അനുപമം ജീവിതം" പ്രകാശനം ചെയ്തു

Monday 09 August 2021 12:21 AM IST

പാലക്കാട്: വിയോജിപ്പുകളെയും എതിർശബ്ദങ്ങളെയും തുറുങ്കിലടച്ചും മറ്റും ഇല്ലാതാക്കാമെന്ന് ഇപ്പോഴും ചിലർ കരുതുന്നത് പരിതാപകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിയോജിപ്പുകൾകൂടി ചേരുന്നതാണ് ജനാധിപത്യം. ഇപ്പോഴും ചിലർക്കത് മനസ്സിലാകുന്നില്ല. അത്തരം ധാരണകൾക്ക് ജനാധിപത്യത്തിൽ സ്ഥാനമില്ലെന്ന് ചൂണ്ടിക്കാണിക്കുന്നതാണ് കോൺഗ്രസ് നേതാവും മഹാരാഷ്ട്ര മുൻ ഗവർണറുമായ കെ. ശങ്കരനാരായണന്റെ ആത്മകഥയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

തിരുവന്തപുരത്ത് കെ. ശങ്കരനാരായണന്റെ ആത്മകഥയായ 'അനുപമം ജീവിതം" പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. പാലക്കാട് നടന്ന അനുബന്ധ ചടങ്ങ് ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്തു. വി.കെ. ശ്രീകണ്ഠൻ എം.പി അദ്ധ്യക്ഷനായി. ശശി തരൂർ എം.പി പുസ്തകം പരിചയപ്പെടുത്തി. സ്പീക്കർ എം.ബി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തുടങ്ങിയവർ പങ്കെടുത്തു.

Advertisement
Advertisement