
വൈപ്പിൻ: എളങ്കുന്നപ്പുഴയിൽ നിന്ന് വിനോദയാത്ര പോയ 12 യുവാക്കൾ ലഹരിവസ്തുക്കളുമായി പൊലീസ് പിടിയിലായി. ഇടുക്കി ബൈസൺവാലി ഗ്യാപ്പ് റോഡിൽ സേവന്തി കനാൽ ഭാഗത്തുള്ള റിസോർട്ടിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സയോൺ (21), ആദിത്യൻ (20), അതുൽ (20), വിഷ്ണു (20), അലറ്റ് (19), ഹാരിസ് (21), സിന്റോ (23), അമൽ (23), എമിൽസൺ (21), സാവിയോ (19), സൂരജ് (26), അശ്വിൻ (21) എന്നിവരെയാണ് ശാന്തൻപാറ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവരുടെ പക്കൽ നിന്ന് 10 ഗ്രാം കഞ്ചാവ്, 10 മില്ലിഗ്രാം ഹാഷിഷ് ഓയിൽ, 10 എൽ.എസ്.ഡി. സ്റ്റാമ്പുകൾ എന്നിവ പിടിച്ചെടുത്തു. ഇവയ്ക്ക് അരലക്ഷം രൂപ വിലവരും. സ്വന്തം ആവശ്യത്തിനാണ് ലഹരിവസ്തുക്കൾ വാങ്ങിയതെന്ന് യുവാക്കൾ പൊലീസിനോട് പറഞ്ഞു. നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |