
ചിറയിൻകീഴ്: ചിറയിൻകീഴ് പഞ്ചായത്തിലെ ബി.ജെ.പി സ്ഥാനാർത്ഥിയുടെ വീടിന് തീയിടാൻ ശ്രമിക്കുകയും ആർ.എസ്.എസ് പ്രവർത്തകന്റെ വീട്ടിൽ പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങൾ കത്തിക്കുകയും ചെയ്‌ത സംഭവത്തിലെ പ്രതികൾ പിടിയിൽ.
അഞ്ചുതെങ്ങ് സ്വദേശിയും കൊല്ലം ജില്ലയിൽ നെടുംമ്പന വില്ലേജിൽ കഷായംമുക്ക് കനാൽ ശരണ്യാ ഭവനിൽ താമസിക്കുന്ന ആൻഡ്രൂസ് എന്ന അജിത്ത് (25),ഇളംപളളൂർ ഈറ്റുകുഴി ദീപ്തി ഭവനിൽ ജോബിൻ (22),അഞ്ചുതെങ്ങ് മുടിപ്പുര കൊച്ചുപണിതിട്ട വീട്ടിൽ ജിജിത്ത് (40) എന്ന ജിജിത്ത് മോഹനൻ,ശാർക്കര പുതുക്കരി നികഴ്‌ത്തിൽ വീട്ടിൽ സതീശൻ (53) എന്നിവരെയാണ് ചിറയിൻകീഴ് പൊലീസ് പിടികൂടിയത്.
വസ്‌തു തർക്കവുമായി ബന്ധപ്പെട്ടാണ് ആക്രമണമെന്ന് പൊലീസ് വ്യക്തമാക്കി. നവംബർ 19ന് പണ്ടകശാല വാർഡിലെ ബി.ജെ.പി വനിതാ സ്ഥാനാർത്ഥി ടിന്റു ജി.വിജയന്റെ വീട്ടിലും 30ന് ടിന്റു വിജയന്റെ മാമനായ ബാബുവിന്റെ വീട്ടിലുമായിരുന്നു ആക്രമണം.
സംഭവശേഷം പ്രതികൾ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ആറ്റിങ്ങൽ ഡിവൈ.എസ്.പി മഞ്ജുലാൽ.എസിന്റെ നിർദ്ദേശാനുസരണം ചിറയിൻകീഴ് സി.ഐ വി.എസ്.അജീഷ്,എസ്.ഐമാരായ ശ്രീകുമാർ.എ, ബിജു,അസീം,പ്രദീപ്,എ.എസ്.ഐമാരായ ബൈജു,മനോജ്,പ്രദീപ്,എസ്.സി.പി.ഒ വിജേഷ്,സി.പി.ഒമാരാ വിഷ്ണു,രതീഷ് എന്നിവർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും മറ്റ് പ്രതികൾ ഉടൻ പിടിയിലാകുമെന്നും പൊലീസ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |