കൽപ്പറ്റ: പോപ്പുലർഫ്രണ്ട് പ്രാദേശിക നേതാവിന്റെ ടയർകടയിൽ നിന്നും വടിവാൾ കണ്ടെടുത്തു. മാനന്തവാടിയിലെ സലീമിന്റെ ഉടമസ്ഥതയിലുള്ള എസ് ആൻഡ് എസ് ടയർവർക്സിൽ നിന്നുമാണ് മാനന്തവാടി ഡിവൈ.എസ്.പി. എ.പി.ചന്ദ്രനും സംഘവും വടിവാളുകൾ പിടികൂടിയത്. 2.5 അടിയോളം വലിപ്പത്തിലുള്ള നാല് വാളുകളാണ് കണ്ടെത്തിയത്. രണ്ടെണ്ണം ചാക്കിനുളളിലും രണ്ടെണ്ണം ഷട്ടിൽ ബാറ്റ് കവറിനുള്ളിലും പഴയ ടയറുകൾക്കിടയിലാണ് സൂക്ഷിച്ചിരുന്നത്. പി.എഫ്.ഐ ജില്ലാകമ്മിറ്റി ഓഫീസിൽ നടത്തിയ തിരച്ചിലിന്റെ തുടർച്ചയായി സമീപത്തെ ടയർ കടയിൽ നടത്തിയ പരിശോധനയിലാണ് വാളുകൾ കണ്ടെത്തിയത്.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് മാനന്തവാടി എരുമത്തെരുവിലെ പോപ്പുലർ ഫ്രണ്ട് ജില്ലാ കമ്മിറ്റി ഓഫീസിൽ പൊലീസ് റെയ്ഡ് നടത്തിയത്. ഒന്നര മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ ചില രേഖകൾ പൊലീസ് കണ്ടെത്തി. കണ്ടെടുത്ത രേഖകൾ വിശദമായി പരിശോധിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. ജില്ലാ ഓഫീസിലെ പരിശോധനയ്ക്ക് ശേഷമാണ് തൊട്ടടുത്ത പി.എഫ്.ഐ നേതാവിന്റെ ടയർകടയിൽ പൊലീസ് പരിശോധിച്ചത്. ഇതിലാണ് ആയുധങ്ങൾ കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |