
ലണ്ടൻ: യുകെയിലെ വെസ്റ്റ് മിഡ്‌ലാൻഡിൽ 20വയസ്സുള്ള ഇന്ത്യൻ വംശജ ബലാത്സംഗത്തിന് ഇരയായി. കുറ്റം ചെയ്തെന്ന് സംശയിക്കപ്പെടുന്ന വെളുത്ത വർഗക്കാരനായ യുവാവിന്റെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു.
തെരുവിൽ സംശയാസ്പദമായി കണ്ടെത്തിയ യുവതിയെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം അറിയുനത്. തുടർന്ന് പരിസരപ്രദേശങ്ങളിലെ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ 30 വയസ് തോന്നിക്കുന്ന യുവാവിന്റെ ചിത്രങ്ങൾ പൊലീസ് കണ്ടെത്തുകയും പുറത്തുവിടുകയും ചെയ്തു. അക്രമി ഇരുണ്ട വസ്ത്രമായിരുന്നു ധരിച്ചിരുന്നത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ വെസ്റ്റ് മിഡ്‌ലാൻഡ്‌സിൽ 20 വയസുള്ള രണ്ട് യുവതികൾ പീഡനത്തിന് ഇരയായിരുന്നു. അക്രമികളെ അടിയന്തരമായി കണ്ടെത്തണമെന്ന് യുകെയിലെ സിഖ് ഫെഡറേഷൻ പറഞ്ഞു. ഒരു യുവതിക്ക് നേരെയുണ്ടായ ഭയാനകമായ ആക്രമണമാണിത്. പ്രതിയെ ഉടൻ പിടികൂടുമെന്ന് ഡിറ്റക്ടീവ് സൂപ്രണ്ട് റോണൽ ടൈറൻ വ്യക്തമാക്കി. അതേസമയം ആക്രമണത്തിന് ഇരയായ യുവതി പഞ്ചാബി സ്ത്രീയാണെന്നും വിവരമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |