തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്ര മേളയിൽ പഴമയിലെ പുതുമയായി ജി.അരവിന്ദന്റെ കുമ്മാട്ടി. ചിത്രത്തിന്റെ നവീകരിക്കപ്പെട്ട 4K പതിപ്പാണ് മേളയുടെ രണ്ടാം ദിനമായ ഇന്ന് രാവിലെ 11.30ന് ശ്രീ തിയേറ്ററിൽ പ്രദർശിപ്പിക്കുക. നവീകരിച്ച ശേഷമുള്ള ഇന്ത്യയിലെ ആദ്യ പ്രദർശനമാണിത്. ഹോളിവുഡ് സംവിധായകൻ മാർട്ടിൻ സ്കോർസെസെയുടെ ദ ഫിലിം ഫൗണ്ടേഷൻ, ഇറ്റലിയിലെ ബൊലോഗ്ന കേന്ദ്രമാക്കിയുള്ള സിനിടെക്ക ഡി ബൊലോഗ്ന എന്നിവയുടെ സഹകരണത്തോടെ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് ചിത്രത്തെ പുതിയ രൂപത്തിൽ സജ്ജമാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |