പുതിയ ലുക്കിൽ ഗായിക അഭയ ഹിരൺമയി. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രത്തിനൊപ്പം അഭയ കുറിച്ച വാക്കുകളും ആരാധകർക്കിടയിൽ ചർച്ചയാവുന്നു. തന്റെ കുറിപ്പുകളോട് മോശമായ രീതിയിൽ പ്രതികരിക്കുന്നവരെ വിമർശിച്ചുകൊണ്ടാണ് കുറിപ്പ്.
'എന്റെ ഒരു പോസ്റ്റ് പോലും വിട്ടുകളയാതെ ഉത്തരവാദിത്വത്തോടെ എന്റെ ജീവിതം അവരുടെ കുടുംബ പ്രശ്നമായി കണ്ട് എന്നെ ചീത്ത വിളിക്കുകയും ബോഡി ഷെയിം ചെയ്യുകയും മരിച്ചുപോയ എന്റെ തന്തപ്പടിയെ വരെ തിരികെ കൊണ്ടുവന്ന് നന്നാക്കാൻ ശ്രമിക്കുകയും ചെയ്ത ആ സുമനസുകൾക്കും ഫേയ്ക് പ്രൊഫൈൽ ഉണ്ടാക്കി
വീരത്വം കാണിക്കുന്ന വീരയോദ്ധാക്കൾക്കും എന്റെ വെട്ടിക്കളഞ്ഞ മുടി സമർപ്പിക്കുന്നു. എന്നു നിങ്ങളുടെ സ്വന്തം കുടുംബം കലക്കി, അഭയ കുറിച്ചു. അഭയയുടെ സമൂഹമാദ്ധ്യമ കുറിപ്പ് ഇതിനോടകം ശ്രദ്ധേയമായി കഴിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |