സിനിമാ താരങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ എല്ലാക്കാലത്തും ആരാധകര്‍ക്ക് അറിയാന്‍ വലിയ താത്പര്യമുള്ള വിഷയമാണ്. അതുകൊണ്ട് തന്നെ താരങ്ങളുടെ വ്യക്തിജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ പലപ്പോഴും വലിയ വാര്‍ത്തകളായി മാറാറുമുണ്ട്. അത്തരത്തില്‍ ഒരു നടിയുടെ ജീവിതത്തില്‍ സംഭവിച്ച പ്രണയവും ഗര്‍ഭിണിയായതും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ മറ്റൊരാളെ വിവാഹം കഴിച്ചതുമെല്ലാം വലിയ രീതിയില്‍ ചര്‍ച്ചയിയാരുന്നു.
ബോളിവുഡ് നടി നീന ഗുപ്തയുടെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളാണ് മേല്‍പ്പറഞ്ഞത്. ഇതിഹാസ വിന്‍ഡീസ് ക്രിക്കറ്റ് താരം വിവിയന്‍ റിച്ചാര്‍ഡ്‌സുമായുള്ള നീനയുടെ പ്രണയവും അന്ന് വലിയ വാര്‍ത്തയായിരുന്നു. നാട്ടില്‍ മറ്റൊരു കുടുംബമുണ്ടായിരുന്ന വിവിയന്‍ നീനയുമായി പ്രണയത്തിലായി. ഈ ബന്ധത്തില്‍ നീന ഗര്‍ഭിണിയാകുകയും ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. എന്നാല്‍ അധികം വൈകാതെ ഇരുവരും തമ്മില്‍ വേര്‍പിരിയുകയും ചെയ്തു.
പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നീന ഗുപ്ത മറ്റൊരാളെ വിവാഹം ചെയ്തത്. സിനിമ രംഗത്ത് തന്റെ മികവ് പ്രകടിപ്പിച്ച താരം മൂന്ന് തവണയാണ് ദേശീയ പുരസ്‌കാരം നേടിയത്. തന്റെ കോളേജ് പഠനകാലത്താണ് നീന ആദ്യം വിവാഹിതയാവുന്നത്. ആ ബന്ധം ചില കരണങ്ങളാല്‍ അധികനാള്‍ നീണ്ടുനിന്നില്ല. വൈകാതെ തന്നെ ഇരുവരും വേര്‍പിരിഞ്ഞു. ഇതിനുശേഷമാണ് നടി സിനിമ മേഖലയിലേക്ക് എത്തുന്നത്.
സിനിമയില്‍ അരങ്ങേറിയ വര്‍ഷം തന്നെ ആറ് ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചിരുന്നു. ഇടക്കാലത്ത് സിനിമ മേഖലയില്‍ നിന്ന് വിട്ടുനിന്ന അവര്‍ 2018ല്‍ വീണ്ടും സജീവ സിനിമയിലേക്ക് തിരിച്ചെത്തുകയായിരുന്നു. 1980ല്‍ ഇന്ത്യയില്‍ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീം പര്യടനത്തിന് എത്തിയപ്പോഴാണ് നീനയും വിവിയന്‍ റിച്ചാര്‍ഡ്‌സും പരിചയപ്പെടുന്നത്. ഇരുവരും ഒരുമിച്ച് താമസം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ മകള്‍ പിറന്നതിന് ശേഷവും ആദ്യ ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്താന്‍ വിവിയന്‍ വിസമ്മതിച്ചതോടെയാണ് നീന ഗുപ്ത അദ്ദേഹത്തില്‍ നിന്ന് അകന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |