SignIn
Kerala Kaumudi Online
Friday, 26 April 2024 6.59 PM IST

ഉലകം ചുറ്റാൻ 'തല" അജി​ത്ത്

ajith

വലി​െെമയുടെ ചി​ത്രീകരണ ഇടവേളയി​ൽ
െെബക്ക് റേസി​ംഗി​ലാണ് താരം

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'വലിമൈ'എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് അജിത്ത് ഇപ്പോൾ റഷ്യയിലാണ്. എന്നാൽ ഷൂട്ടിംഗിന്റെ ഇടവേളയിൽ താരം സാഹസിക ബൈക്ക് യാത്രയിലാണെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവച്ചത് ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. റൈഡിംഗ് ഗിയറുകൾ ധരിച്ചു നിൽക്കുന്ന അജിത്തിന്റെ ചിത്രങ്ങൾ താരത്തിന്റെ പല ഫാൻ പേജുകളിലും കാണാം. ഇന്ത്യയിലേക്ക് മടങ്ങുംമുൻപ് അയ്യായിരം കിലോമീറ്റർ യാത്ര ചെയ്യുമെന്നാണ് വിവരം. ബി.എം.ഡബ്‌ള്യു. ആർ 1250 ജി എസിലാണ് റഷ്യയിൽ അജിത്തിന്റെ സഞ്ചാരം. ബൈക്കിൽ ലോക പര്യടനം നടത്താൻ ആരാധകരുടെ തല ഒരുങ്ങുന്നുവെന്നും റിപ്പോർട്ടുണ്ട്. ലോകപര്യടനത്തിനുള്ള ഒരു വാംഅപ് ട്രിപ്പായാണ് താരം റഷ്യയിൽ ബൈക്ക് യാത്ര നടത്തുന്നതെന്ന് ആരാധകർ സാക്ഷ്യപ്പെടുത്തുന്നു. 2004 ൽ ഇന്ത്യയിലെ മൂന്നാമത്തെ മികച്ച കാറോട്ട ജേതാവായി തിരഞ്ഞെടുക്കപ്പെട്ട അജിത്തിന്റെ ബൈക്ക് യാത്രാപ്രണയം പുറത്തുവരുന്നത് ആദ്യമല്ല. 'വലിമൈ'യുടെ ഇന്ത്യയിലെ ഷൂട്ടിംഗ് ഇടവേളയിൽ അജിത് വടക്കുകിഴക്കൻ ഇന്ത്യയിലേക്ക് 10,800 കിലോമീറ്ററിലധികം ദൂരം ബൈക്കിൽ സഞ്ചരിച്ചിരുന്നു. റഷ്യയിൽ ഏറെ ദിവസം എടുത്താണ് വലിമൈയുടെ ആക്ഷൻ രംഗങ്ങൾ അജിത്ത് പൂർത്തികരിച്ചത്. മറ്റു താരങ്ങളുടെ ഭാഗങ്ങൾ ചിത്രീകരിക്കാൻ ഷൂട്ടിംഗ് ക്രൂ റഷ്യയിൽത്തന്നെ തങ്ങുകയാണ്.

ബി സ്റ്റുഡിയോസും ബോണികപൂറും ചേർന്ന് നിർമ്മിക്കുന്ന വലിമൈ സംവിധാനം ചെയ്യുന്നത് എച്ച്. വിനോദാണ്. ഹുമ ഖുറേഷി ആണ് അജിത്തിന്റെ നായിക. ഗുൽഖാനി, കാർത്തികേയ ഗുമ്മ കൊണ്ട എന്നിവരാണ് മറ്റു താരങ്ങൾ. കഴിഞ്ഞവർഷം ദീപാവലിക്ക് ചിത്രം തിയേറ്ററുകളിലെത്തിക്കാനായിരുന്നു തീരുമാനം. എന്നാൽ കൊവിഡ് വ്യാപനത്തെ തുടർന്ന് ഷൂട്ടിംഗ് വൈകി. പുതിയ റിലീസ് തീയതി തീരുമാനിച്ചിട്ടില്ല. പ്രീ റിലീസ് ബിസിനസിലൂടെ 200 കോടിയിലേറെ നേടിയതായി റിപ്പോർട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AJITH KUMAR
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.