SignIn
Kerala Kaumudi Online
Friday, 26 April 2024 6.44 PM IST

സീരിയൽ കില്ലറായി അജ്മൽ 

aa

​​​​തെന്നിന്ത്യൻലേഡി സൂപ്പർസ്റ്റാർ നയൻതാര പ്രധാനവേഷത്തിലെത്തുന്ന നെട്രികണിൽ പ്രതിനായകവേഷത്തിൽ മലയാളി താരം അജ്മൽ അമീർ. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സ്ത്രീകളെ കൊല്ലുന്ന ഒരു സീരിയൽ കില്ലറുടെവേഷത്തിലാണ് അജ്മൽ എത്തുന്നത്. ക്രൂരമായ കൊലപാതകങ്ങളും പീഡനങ്ങളും സിനിമയിലുണ്ടെന്നാണ് ട്രെയിലറിൽ നിന്ന് മനസ്സിലാക്കാനാകുന്നത്. പ്രണയകാലത്തിലൂടെ സിനിമയിൽ അരങ്ങേറിയ അജ്മൽ മാടമ്പി , അരികെ ,ലോഹം തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയവേഷങ്ങളിൽ അഭിനയിച്ചു.

മിലിന്ദ് റാവു സംവിധാനം ചെയ്തിരിക്കുന്ന നെട്രികൺ ഡിസ്‌നിഹോട്സ്റ്റാറിൽ ആഗസ്റ്റ് പതിമൂന്നിനാണ് റിലീസ് ചെയ്യുന്നത്.കാർത്തിക് ഗണേഷ് ആണ് സിനിമയുടെ ഛായാഗ്രഹണം. ഗിരീഷാണ് സംഗീത സംവിധാനം. എഡിറ്റിംഗ്‌ലോറൻസ് കിഷോർ നിർവ്വഹിച്ചിരിക്കുന്നു. കൊറിയൻ ത്രില്ലറായി ശ്രദ്ധനേടിയ ബ്ലൈൻഡ് എന്ന സിനിമയുടെ റീമേക്കാണ് നെട്രികൺ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AJMAL AMEER
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.