കാപ്സൂൾ ഗിൽ ആരംഭിച്ചു
അക്ഷയ്കുമാറിനെ കേന്ദ്ര കഥാപാത്രമാക്കി മൈനിങ് എൻജിനിയർ ജസ്വന്ത് സിംഗ് ഗില്ലിന്റെ ജീവിതം പ്രമേയമാകുന്ന കാപ്സൂൾ ഗിൽ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. പരിനീതി ചോപ്ര, കുമുദ് ശർമ്മ, രവി കിഷൻ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ടിനു സുരേഷ് ദേശായി ആണ് സംവിധാനം. നിരവധി അവസരങ്ങളാണ് അക്ഷയ്കുമാറിന് .തമിഴ് ചിത്രമായ സുരരൈ പോട്രിന്റെ ഹിന്ദി റീമേക്ക് പൂർത്തിയാക്കിയ ശേഷമാണ് ക്യാപ്സൂൾ താരം ഗില്ലിലേക്ക് പ്രവേശിച്ചത്. തമിഴ് സൈക്കോ ത്രില്ലർ രാക്ഷസൻ റീമേക്ക് ,മലയാള ചിത്രം ഡ്രൈവിംഗ് ലൈസൻസ് റീമേക്ക് എന്നിവയാണ് മറ്റു ചിത്രങ്ങൾ.അതേസമയം സാമ്രാട്ട് പൃഥ്വരാജ് ആണ് അവസാനം തിയേറ്രറിൽ എത്തിയ അക്ഷയ് കുമാർ ചിത്രം. ബോക് സ് ഒാഫീസിൽ വൻ പരാജയമായിരുന്നു ചിത്രം. 300 കോടി രൂപ മുതൽമുടക്കുള്ള ചിത്രം ഇതുവരെ നേടിയത് 55 കോടി രൂപ മാത്രമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |