SignIn
Kerala Kaumudi Online
Friday, 26 April 2024 4.54 PM IST

ആലിയക്കും രൺബീറിനും ആശംസാ പ്രവാഹം

kk

വൈവാഹിക ജീവിതത്തിലേക്ക് കാൽവെയ്പ് നടത്തുന്ന ബോളീവുഡ് താരങ്ങളായ രൺബീർ കപൂറിനും ആലിയാ ഭട്ടിനും ആശംസകൾ നേർന്ന് താരലോകം. അമിതാഭ് ബച്ചൻ മുതൽ കരൺ ജോഹർ വരെ ട്വീറ്ററിലൂടെ നവ ദമ്പതികൾക്ക് വിവാഹാശംസകൾ നേർന്നു.പുതു ജീവിതത്തിലേക്ക് കടക്കുന്ന ശിവയ്ക്കും ഇഷയ്ക്കും ആശംസകൾ നേരുന്നു."സ്നേഹവും, സൗഭാഗ്യവും ,പ്രകാശവും നിറഞ്ഞതാകട്ടെ ഇരുവരുടെയും ജീവിതം." ബച്ചൻ ആശംസിച്ചു.ഇരുവരും അഭിനയിക്കുന്ന ബ്രഹ്മാസ്ത്രയിലെ കഥാപാത്രങ്ങളുടെ പേരാണ് അമിതാഭ് ബച്ചൻ ആശംസ നേരാൻ തിരഞ്ഞെടുത്തത്.

" ജീവിതം പ്രകാശമാണ്.നിങ്ങൾ ഇരുവരുടെയും സ്നേഹം ഞങ്ങളുടെയെല്ലാം ജീവിതത്തിൽ ഒരുപാട് പ്രകാശം ചൊരിഞ്ഞിട്ടുണ്ട്.പുതിയ തുടക്കവും അങ്ങനെയാകട്ടെ."-കരൺ ജോഹർ ആശംസിച്ചു.2017 മുതൽ രൺബീറും ആലിയ ഭട്ടും തമ്മിൽ പ്രണയത്തിലാണ്.വിവാഹ വാർത്ത പുറത്തുവന്നതോടെ ആരാധകർ ആലിയയുടെയും രൺബീറിന്റെയും വസതികൾക്കു മുന്നിൽ തടിച്ചുകൂടിയിട്ടുണ്ട്. പാലിഹിൽസിലുള്ള രൺബീറിന്റെ വസതിയായ വാസ്തുവിലാണ് വിവാഹത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ ബുധനാഴ്ച വൈകിട്ട് ആരംഭിച്ചത്.കരി

അജയൻ മൂഖർജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്രയിൽ രൺബീറും ആലിയയും അഭിനയിക്കുന്നുണ്ട്. അമിതാഭ് ബച്ചൻ,ഡിമ്പിൾ കപാഡിയ എന്നിവർക്കു പുറമെ അതിഥി വേഷത്തിൽ ഷാരൂഖ് ഖാനും എത്തുന്നുണ്ട്.സെപ്റ്റംബറിൽ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷൻ കൂടി വിവാഹ വേളയിൽ നടത്തുന്നുണ്ട്.കരൺ ജോഹറാണ് നിർമ്മാതാവ്.

ആലിയയുമായി അടുപ്പത്തിലാകുന്നതിനു മുമ്പ് ദീപികാ പദുക്കോൺ, കത്രീന കെയ്ഫ് എന്നിവരുമായി പ്രണയ ബന്ധത്തിൽ രൺബീർ ഏർപ്പെട്ടിരുന്നു.അതേക്കുറിച്ച് ചോദിച്ചപ്പോൾ " ഓരോരുത്തരുടെയും ജീവിതത്തിലുണ്ടാകുന്ന ഓരോ അനുഭവങ്ങളെന്നല്ലാതെ മറ്റെന്ത് പ്രസക്തിയാണ് ഇപ്പോൾ അതിനൊക്കെയുള്ളത്.അതൊക്കെ ആരു കാര്യമായി എടുക്കും?ഇത് പറയുന്നത് കേട്ടാൽത്തോന്നും എനിക്കൊരു ഭൂതകാലം ഇല്ലായിരുന്നുവെന്ന്?"ഇതായിരുന്നു ആലിയാ ഭട്ടിന്റെ പ്രതികരണം.

കുട്ടികൾ വേഗം

" സന്തോഷമായിരിക്കുക.വേഗം കുഞ്ഞുങ്ങളുണ്ടാകട്ടെ." ഇതാണ് സഞ്ജയ്ദത്ത് ഇരുവർക്കും നൽകിയ ആശംസയും ഉപദേശവും.എന്റെ മുന്നിലാണ് ആലിയ വളർന്നത്.സമാധാനവും സന്തോഷവുമായി ഇരുവരും കരംപിടിച്ച് മുന്നേറട്ടെയെന്നും സഞ്ജയ്ദത്ത് ആശംസിച്ചു.സഞ്ജയ്ദത്തിനെക്കുറിച്ചുള്ള ബയോപിക്കായ സഞ്ജുവിൽ രൺബീറായിരുന്നു അദ്ദേഹത്തെ അവതരിപ്പിച്ചത്. രൺബീറിന് നിരൂപകപ്രശംസ നേടിക്കൊടുത്ത ചിത്രമാണത്.പ്രശസ്ത നടൻ ഋഷികപൂറിന്റെയും നീതു സിംഗിന്റെയും മകനാണ് രൺബീർ. പ്രശസ്ത സംവിധായകൻ മഹേഷ് ഭട്ടിന്റെ മകളാണ് ആലിയ.ബോളീവുഡിലെ ഏറ്റവും തിരക്കേറിയ നായികയാണ് ഇപ്പോൾ ആലിയ.

വാസ്തുവിൽ വിവാഹചടങ്ങിൽനീതുസിംഗ്, റിധിമാ കപൂർ, സോണി റസ്ദാൻ, ഷഹീൻ ഭട്ട്, മഹേഷ് ഭട്ട്, പൂജാ ഭട്ട്, കരീന കപൂർ,സെയ്ഫ് അലി ഖാൻ ,കരിസ്മ, കരൺ ജോഹർ ,നവ്യ നാവേലി നന്ദ,ആകാശ് അംബാനി എന്നിവർ പങ്കെടുത്തു.താലികെട്ട് ചടങ്ങിൽ വളരെക്കുറച്ചു പേർക്കുമാത്രമായിരുന്നു ക്ഷണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ALIA NHATT, RANBEER SINGH
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.