പുതിയ പോസ്റ്റ് പങ്കുവച്ച് തനിക്ക് എതിരെ ഉയരുന്ന വിമർശനങ്ങളോട് പ്രതികരിച്ച് ഗായിക അമൃത സുരേഷ്. കറുത്ത വസ്ത്രം അണിഞ്ഞ് ബെഡിൽ ഇരിക്കുന്ന തന്റെ ചിത്രമാണ് അമൃത പങ്കുവച്ചിരിക്കുന്നത്. 'നമ്മളെ തെറ്റിദ്ധരിക്കുകയും തെറ്റായി വിധിക്കുകയും ചെയ്യുമ്പോൾ പിന്നെ എന്തിനാണ് നമ്മൾ സ്വയം പ്രതിരോധിക്കുന്നത്? അത് വിടൂ, ഒന്നും പറയേണ്ട. അവരവർക്കിഷ്ടമുള്ളത് പോലെ നമ്മളും അവർക്ക് വിധിക്കാൻ വിടുന്നത് രസമാണ്. അമൃത കുറിച്ചു.
അമൃത സുരേഷിനൊപ്പമുള്ള തന്റെ പുതിയ സെൽഫി ഗോപിസുന്ദർ കഴിഞ്ഞദിവസം പങ്കുവച്ചിരുന്നു. ലവ് എന്ന കുറിപ്പോടെയാണ് ഗോപിസുന്ദർ ചിത്രം പോസ്റ്റ് ചെയ്തത്. തന്റെ മകൾ പാപ്പു എന്ന അവന്തിക നാളുകൾക്കുശേഷം സ്കൂളിലേക്ക് പോവുന്നതിന്റെ ചിത്രം അമൃത സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതും വൈറലായിരിക്കുന്നു. എന്റെ ഹണീബീ വീണ്ടും സ്കൂളിലേക്ക് പോവുകയാണെന്ന കുറിപ്പോടെയാണ് അമൃത ഫോട്ടോ പോസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |