SignIn
Kerala Kaumudi Online
Friday, 26 April 2024 12.02 PM IST

ജയം രവിയുടെ സൈറണിൽ അനുപമയും

kk

ജയം രവിയെ നായകനാക്കി ആന്റണി ഭാഗ്യരാജ് സംവിധാനം ചെയ്യുന്ന സൈറൺ എന്ന ചിത്രത്തിൽ അനുപമ പരമേശ്വരനും . കീർത്തി സുരേഷ് ആണ് നായിക. ഇമോഷണൽ ഡ്രാമ വിഭാഗത്തിൽപ്പെട്ട ചിത്രമാണ്. ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനവും സെൽവകുമാർ എസ്.കെ. ഛായാഗ്രഹണവും നിർവഹിക്കുന്നു.അതേസമയം കാർത്തികേയ 2 ആണ് അനുപമ പരമേശ്വരന്റേതായി അവസാനം പ്രദർശനത്തിന് എത്തിയ ചിത്രം. നൂറുകോടി ക്ളബിൽ കാർത്തികേയ 2 ഇടം നേടിയിട്ടുണ്ട്. മറ്റൊരു തെലുങ്ക് ചിത്രമാണ് ബട്ടർ ഫ്ളൈ. നേരിട്ട് ഒ.ടി.ടി റിലീസിന് ഒരുങ്ങുന്ന ചിത്രത്തിൽ അനുപമ ഒരു ഗാനം ആലപിക്കുന്നുണ്ട്. സംവിധായകൻ ഘന്ത സതീഷിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. സംഭാഷണം ദക്ഷിൺ ശ്രീനിവാസ്. പ്രേമം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ അനുപമ പരമേശ്വരൻ മലയാളത്തിനേക്കാൾ തെലുങ്കിലാണ് സജീവം.കുറുപ്പ് ആണ് മലയാളത്തിൽ അവസാനം അഭിനയിച്ച ചിത്രം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JAYAM RAVI
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.