പൃഥ്വിരാജ് ,ആസിഫ് അലി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കാപ്പ എന്ന ചിത്രത്തിൽനിന്ന് മഞ്ജു വാര്യർ പിൻമാറി. പകരം അപർണ ബാലമുരളി നായിക കഥാപാത്രത്തെ അവതരിപ്പിക്കും.
അജിത്തിന്റെ നായികയായി അഭിനയിക്കുന്ന തമിഴ് ചിത്രത്തിന്റെ ഡേറ്റ് ക്ളാഷ് കാരണമാണ് മഞ്ജുവാര്യർ പിൻമാറിയത്.
രണ്ടു കാലഘട്ടത്തിന്റെ കഥ പറയുന്ന ചിത്രമാണ് എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന അജിത് സിനിമ. മികച്ച നടിക്കുള്ള ദേശീയ അവാർഡ് ജേതാവായ അപർണ ബാലമുരളി ഇതാദ്യമായാണ് ഷാജി കൈലാസിന്റെയും പൃഥ്വിരാജിന്റെയും ചിത്രത്തിന്റെ ഭാഗമാവുന്നത് എന്ന പ്രത്യേകതയുണ്ട്.
തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ അടുത്തദിവസം അപർണ ജോയിൻ ചെയ്യും. ഇനി ഉത്തരം എന്ന ചിത്രത്തിലാണ് അപർണ ഇപ്പോൾ അഭിനയിക്കുന്നത്. സുന്ദരി ഗാർഡൻസ് എന്ന ചിത്രം ഒ.ടി. ടി റിലീസിന് ഒരുങ്ങുന്നുണ്ട്. അതേസമയം അന്ന ബെന്നാണ് കാപ്പയിൽ മറ്റൊരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് ജോമോൻ ടി. ജോൺ ഛായാഗ്രഹണം നിർവഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |