ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനും നടി നോഹ ഫത്തേഹിയും ഡേറ്റിംഗിലെന്ന് പ്രചാരണം ശക്തമാകുമ്പോൾ പാകിസ്ഥാൻ നടി സാദിയ ഖാൻ പുതിയ പ്രണയനായികയെന്ന് പാപ്പരാസികൾ. ആര്യനും മുപ്പത്തിയഞ്ചുകാരിയായ സാദിയ ഖാനും ഒരുമിച്ചുള്ള ചിത്രം സാദിയ തന്നെയാണ് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചത്. പുതുവത്സരത്തിലേക്കുള്ള പുതിയ തുടക്കം എന്നാണ് അടിക്കുറിപ്പ്. ഇൻസ്റ്രഗ്രാം സ്റ്രോറിയായി വന്ന ചിത്രം പെട്ടെന്ന് വൈറലായി.പാകിസ്ഥാനിൽ ടെലിവിഷൻ മേഖലയിലും മറ്റും സജീവ സാന്നിദ്ധ്യമാണ് സാദിയ. അതേസമയം ആര്യൻ ഖാനും നോറ ഫത്തേഹിയും ദുബായിൽ ഒന്നിച്ചു എത്തിയതാണ് ഇരുവരും ഡേറ്റിംഗിലാണെന്ന പ്രചാരണങ്ങൾക്ക് കാരണം. ദുബായിൽ നിന്നുള്ള ഇരുതാരങ്ങളുടെയും ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടുന്നു.എന്നാൽ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളില്ല. നേരത്തേ ദുബായിൽ നടന്ന ഒരു പാർട്ടിയിൽ ആര്യന്റെ സഹോദരി സുഹാന ഖാനും സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറുമൊത്ത് നോറ പോസ് ചെയ്ത ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ദുബായിൽ ഒരു പാർട്ടിയിൽ ഇരുവരും ഉണ്ടായിരുന്നു. ആ പാർട്ടിയിൽ ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. ഇതിനപ്പുറം ഒന്നുമില്ല. അവർ രണ്ടുപേരും ഒരേ സൗഹൃദസംഘത്തിന്റെ ഭാഗമാണെന്ന് ഒരുവിഭാഗം വിലയിരുത്തപ്പെടുന്നു. ആര്യനെയും നോറയെ ഒരേവേദിയിൽ കാണുന്നത് വലിയ കാര്യമല്ല എന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.ഇരുവരും ഡേറ്രിംഗ് ആരംഭിച്ചെന്ന് പാപ്പരാസികൾ വാദിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |