ചിത്രീകരണം അടുത്ത വർഷം
ഫഹദ് ഫാസിലിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആസിഫ് അലിയും .ഇടവേളയ്ക്കുശേഷം ഫഹദ് ഫാസിലും ആസിഫ് അലിയും ഒരുമിക്കുകയാണ്. ശ്യാം പുഷ്കരന്റെ രചനയിലാണ് ചിത്രം ഒരുങ്ങുന്നത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദീലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മാണം. അടുത്ത വർഷം ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം. മിന്നൽ മുരളിക്കുശേഷം ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. ഭാവന സ്റ്റുഡിയോസ് നിർമ്മിച്ച് ദിലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഫഹദ് ഫാസിൽ ആണ് നായകൻ. വൻ വിജയം നേടിയ ടേക്ക് ഓഫിനു ശേഷം ഫഹദ് ഫാസിലും ആസിഫ് അലിയും ഒരുമിക്കുന്നു എന്ന പ്രത്യേകതയുണ്ട്. എന്നാൽ ഈ ചിത്രത്തിൽ ഇരുവർക്കും കോമ്പിനേഷൻ സീൻ ഉണ്ടായിരുന്നില്ല. ഇന്ത്യൻ റുപ്പി, റെഡ് വൈൻ, ഡി കമ്പനി എന്നിവയാണ് മറ്റു ചിത്രങ്ങൾ. അതേസമയം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ നിർമ്മിച്ച് നവാഗതനായ സംഗീത് പി. രാജൻ സംവിധാനം ചെയ്യുന്ന പാൽതു ജാൻവർ സെപ്തംബർ 2ന് തിയേറ്ററിൽ എത്തും. ബേസിൽ ജോസഫ് നായകനായി എത്തുന്ന ചിത്രം ഏറെ പ്രതീക്ഷയാണ് നൽകുന്നത്. ജാൻ.എ. മൻ എന്ന ചിത്രത്തിനുശേഷം ബേസിൽ വീണ്ടും നായകനാവുകയാണ്.ഹർഷദ് രചന നിർവഹിക്കുന്ന നവാഗതനായ മുഹഷിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ബേസിൽ ജോസഫ് ആണ് നായകൻൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |