ദ ക്രിമിനൽ ലോയർ നവംബറിൽ തിരുവനന്തപുരത്ത്
താരദമ്പതികളായ ബാബുരാജും വാണിവിശ്വനാഥും തുല്യ പ്രാധാന്യമുള്ള വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ദ ക്രിമിനൽ ലോയർനവംബറിൽ തിരുവനന്തപുരത്ത് തുടങ്ങും.ഏറെക്കാലത്തിന് ശേഷമാണ് ബാബുരാജും വാണി വിശ്വനാഥും ഒന്നിച്ചഭിനയിക്കുന്നത്. ഇരുവരും തുല്യ പ്രാധാന്യമുള്ള വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നതും ഇതാദ്യം.
ബാബുരാജ് നിർമ്മാണ പങ്കാളിയായ ദി ഗ്യാംഗ് ഉൾപ്പടെ ഒട്ടേറെ ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. ബാബുരാജ് സംവിധാനം ചെയ്ത ബ്ളാക്ക് ഡാലിയയിൽ പ്രധാന വേഷമവതരിപ്പിച്ചതും വാണി വിശ്വനാഥാണ്.
പ്രണയബദ്ധരായ ഇരുവരും 2002 ൽ ആണ് വിവാഹിതരായത്. രണ്ട് മക്കൾ. ആർച്ചയും ആദ്രിയും. കല വിപ്ളവം പ്രണയം എന്ന ചിത്രത്തിന് ശേഷം ജിതിൻ ജിത്തു സംവിധാനം ചെയ്യുന്ന ദ ക്രിമിനൽ ലോയറിന്റെ ടൈറ്റിൽ അനൗൺസ്മെന്റ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ ഹോട്ടൽ റസിഡൻസി ടവറിൽ വച്ചാണ് നടന്നത്. ജഗദീഷ്, സുധീർ കരമന, അബു സലിം, ഷമ്മി തിലകൻ, സുരേഷ് കൃഷ്ണ, ജോജി, റിയ സൈറ, സിന്ധു, മനുവർമ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. ഉമേഷ് എസ്. മോഹൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോയ് ഗോപിനാഥ് നിർവഹിക്കുന്നു. സംഗീതം വിഷ്ണു മോഹൻ സിതാര. പ്രോജക്ട് ഡിസൈനർ - സച്ചിൻ. കെ. ഐബക്ക്, പ്രൊഡക്ഷൻ കൺട്രോളർ - വിനോദ്. പി.ആർ.ഒ- ഷെജിൻ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |