വീണ്ടും ബിക്കിനി ചിത്രങ്ങളുമായി മാധുരി ബ്രാഗൻസ . ബീച്ചിൽനിന്നുള്ള മനോഹര ചിത്രങ്ങളാണ് പങ്കുവച്ചത്. മുൻപ് പങ്കുവച്ച ബിക്കിനി ചിത്രങ്ങൾക്കു നേരെ സമൂഹമാദ്ധ്യമത്തിൽ വൻ വിമർശനം നേരിടേണ്ടി വന്നിരുന്നു എന്നാൽ വിമർശകരുടെ വായടപ്പിക്കാൻ മാധുരി രംഗത്തുവന്നില്ല. പുതിയ ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ തരംഗമാകുന്നു. ബംഗ്ളൂരുവു സ്വദേശിയായ മാധുരി മെഴുതിരി അത്താഴങ്ങൾ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിൽ എത്തുന്നത്. ജോസഫ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ശ്രദ്ധ നേടിയ മാധുരി ഇട്ടിമാണി മെയ്ഡ് ഇൻ ചൈന, പട്ടാഭിരാമൻ, പത്തൊമ്പതാം നൂറ്റാണ്ട്, വരാൽ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കായംകുളം കൊച്ചുണ്ണിയുടെ കാമുകി കാത്തയായി എത്തി ഏറെ തിളങ്ങിയിരുന്നു. കന്നട ചിത്രം കുശ്കയിലെ വേഷവും ശ്രദ്ധേയമായി. അൽ മല്ലു എന്ന മലയാള ചിത്രത്തിൽ ഗായികയായും മാധുരി അരങ്ങേറ്റം നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |