മോഹൻലാലും പൃഥ്വിരാജും ഇതാദ്യമായി ഒരുമിച്ച് പാട്ട് പാടി. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോഡാഡി എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് ഗാനം ആലപിക്കുന്നത്. കടുവയുടെ ലൊക്കേഷനിൽനിന്ന് പൃഥ്വിയും മോൺസ്റ്ററിന്റെ ലൊക്കേഷനിൽനിന്ന് മോഹൻലാലും പാട്ട് പാടാൻ സംഗീത സംവിധായകൻ ദീപ് ദേവിന്റെ കൊച്ചിയിലെ സ്റ്റുഡിയോയിലെത്തി. രണ്ട് മണിക്കൂർകൊണ്ട് പാട്ടിന്റെ റെക്കോർഡിംഗ് പൂർത്തിയാക്കി ഇരുവരും പുറത്തിറങ്ങി.സിനിമയിൽ മോഹൻലാലും പൃഥ്വിരാജും പാടുന്നത് ആദ്യമല്ല. രണ്ടുപേരും നല്ല ഗായകർ തന്നെ. ഗായകനെന്ന നിലയിൽ 'പുതിയമുഖ"ത്തിലൂടെയാണ് പൃഥ്വിരാജിന്റെ അരങ്ങേറ്റം. ഏറ്റവും ഒടുവിൽ അയ്യപ്പനും കോശിയിലും എത്തിനിൽക്കുന്നു. ടി.കെ. രാജീവ്കുമാർ സംവിധാനം ചെയ്ത ബർമുഡ എന്ന ചിത്രത്തിനുവേണ്ടിയാണ് മോഹൻലാൽ ഏറ്റവും ഒടുവിൽ പാടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |