പ്രശസ്ത പാചക വിദഗ്ദ്ധനായ സുരേഷ് പിള്ള ധ്യാൻ ശ്രീനിവാസൻ നായകനാവുന്ന ചീനാ ട്രോഫി എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക്. നവാഗതനായ അനിൽലാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ സുരേഷ് പിള്ള സുപ്രധാന വേഷമാണ് അവതരിപ്പിക്കുന്നത്. അങ്ങനെയൊരാഗ്രഹം കൂടി സഫലമാവുന്നു. പ്രിയ സ്നേഹിതരുടെ അനുഗ്രഹങ്ങളും പ്രതീക്ഷിച്ചുകൊണ്ട് ഞാൻ ചെയ്യുന്ന കഥാപാത്രം എന്തായിരിക്കും? സമൂഹമാദ്ധ്യമത്തിൽ സുരേഷ്പിള്ള കുറിച്ചു.പാചകരംഗത്ത് ഏറെ ആരാധാകരുള്ള താരമാണ് സുരേഷ് പിള്ള.
ജോണി ആന്റണി, ജാഫർ ഇടുക്കി, പൊന്നമ്മ ബാബു, ഉഷ എന്നിവരാണ് മറ്റു താരങ്ങൾ. പുതുമുഖം ദേവിക രമേശാണ് നായിക. കെൻ ഡിസിർദോ എന്ന ചൈനീസ് താരവും ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ അഭിനയിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |