പ്രവീൺ റാണ, ചങ്ക്സ്','പൊറിഞ്ചു മറിയം ജോസ്' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ രമ്യ പണിക്കർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാന്റോ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചോരൻ ഇന്ന് പ്രദർശനത്തിന് എത്തും .തുടർച്ചയായി രാത്രികളിൽ മാത്രം ചിത്രീകരിച്ച ഇന്ത്യയിലെ തന്നെ ആദ്യത്തെ ചിത്രമാണ് ചോരൻ.മലയാളത്തിനും പരിചിതയായ തെന്നിന്ത്യൻ താരം സഞ്ജന ഗൽറാണി, അങ്കമാലി ഡയറീസ്' ഫെയിം സിനോജ് വർഗീസ്, വിനീത് എന്നിവരാണ് മറ്റു താരങ്ങൾ.
റാണാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ പ്രജിത് കെ. എം. നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് ബാബു നിർവഹിക്കുന്നു.
സ്റ്റാൻലി ആന്റണി കഥ തിരക്കഥ സംഭാഷണമെഴുതുന്ന ചിത്രത്തിൽ ഫോർ മ്യൂസിക് സംഗീത സംവിധാനം നിർവഹിക്കുന്നു. എഡിറ്റർ- മെൻറോസ് ആന്റണി, പ്രൊഡക്ഷൻ കൺട്രോളർ-നിജിൽ ദിവാകരൻ,പ്രോജക്ട് ഡിസെെനർ-സുനിൽ മേനോൻ,കല-കിഷോർ കുമാർ,മേക്കപ്പ്-റോണി വെള്ളത്തൂവൽ. പി .ആർ. ഒ എ .എസ് ദിനേശ്.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |