ക്രിസ്റ്റഫർ എന്ന ചിത്രത്തിനു ലഭിക്കുന്ന എല്ലാ അംഗീകാരങ്ങൾക്കും നന്ദി അറിയിച്ച് മമ്മൂട്ടി. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് ക്രിസ്റ്റഫർ. സമകാലിക പ്രസക്തിയുള്ള ഈ കഥയും അതിലെ നായകന്റെ ഏകാന്തപരമായ പോരാട്ടങ്ങളും നിങ്ങൾ മനസിലാക്കിയതിൽ സന്തോഷം. മമ്മൂട്ടി സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ക്രിസ്റ്റഫറിലെ ചിത്രം പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടിയുടെ നന്ദിപ്രകടനം. ക്രിസ്റ്റഫർ ആന്റണി എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് മമ്മൂട്ടിക്ക്. ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്ത ക്രിസ്റ്റഫറിൽ അമല പോൾ, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് നായികമാർ. വിനയ് റായ്, ശരത് കുമാർ, സിദ്ധിഖ്, ഷൈൻ ടോം ചാക്കോ , ദിലീഷ് പോത്തൻ, ജിനു എബ്രഹാം, വിനീത കോശി, അദിതി രവി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും വേഷമിടുന്നു. ഉദയകൃഷ്ണ രചന നിർവഹിക്കുന്നു. ഛായാഗ്രഹണം ഫൈസ് സിദ്ദിഖ്. ആർ.ഡി ഇല്യുമനേഷൻസ് ആണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |