ഹൊറർ ത്രില്ലർ കൺജറിംഗിന്റെ മൂന്നാം ഭാഗം ദ് കൺജറിംഗ് - ദ് ഡെവിൾ മേഡ് മി ടു ഇറ്റ് എന്ന ചിത്രം നാളെ ഒടിടി പ്ളാറ്റ് ഫോമിൽ റിലീസ് ചെയ്യും. മെക്കൽ കേവ്സ് ആണ് സംവിധാനം. കൺജറിംഗ് സീരിസിലെ മൂന്നാമത് ചിത്രവും ഈ ഫ്രാഞ്ചെസിയിലെ എട്ടാമത് സിനിമയുമാണിത്. ഇത്തവണ കൊലപാതക കേസ് അന്വേഷിക്കാൻ എത്തുകയാണ് ലൊറൈനും എഡ് വാറെനും. കൺജറിംഗ് യൂണിവേഴ്സിലെ ഏറ്റവും പേടിപ്പെടുത്തുന്ന ചിത്രം എന്നാണ് അണിയറപ്രവർത്തകർ മൂന്നാംഭാഗത്തെ വിശേഷിപ്പിക്കുന്നത്. പാട്രിക് വിൽസൺ, വെര ഫർമിഗ എന്നിവർ തന്നെ ഈ ചിത്രത്തിലും പ്രധാന വേഷത്തിൽ എത്തുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |