ബോളിവുഡിന്റെ താരറാണി ദീപിക പദുകോൺ നിർമ്മാതാവാകാനൊരുങ്ങുന്നു. ബോളിവുഡിലെ പ്രമുഖ നിർമ്മാതാവ് മധു മണ്ടേനയുമായി ചേർന്ന് ദീപിക നിർമ്മിക്കുന്ന ആദ്യ ചിത്രം ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കിയുള്ളതാണ്. മഹാഭാരതത്തിലെ ദ്രൗപദിയുടെ കഥ പറയുന്ന ചിത്രമാണ് ദീപികയുടേതായി ആദ്യം പ്രഖ്യാപിക്കപ്പെട്ടതെങ്കിലും രാമായണ കഥയായിരിക്കും ആദ്യം തുടങ്ങുകയെന്നറിയുന്നു.
അടുത്തിടെയാണ് ദീപിക തന്റെ നിർമ്മാണക്കമ്പനി ആരംഭിച്ചത്. മഹാനടിക്ക്ശേഷം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറാനൊരുങ്ങുകയാണ് ദീപിക.
അടുത്ത വർഷാദ്യം പ്രഭാസ് നായകനാകുന്ന ഈ സയൻസ് ഫിക്ഷൻ ത്രില്ലറിൽ ദീപിക അഭിനയിച്ച് തുടങ്ങും. സമീപകാലത്താണ്ബോളിവുഡിലെയും തെന്നിന്ത്യയിലെയും സംവിധായകർക്കും നിർമ്മാതാക്കൾക്കും പുരാണ കഥകളോടും ഇതിഹാസ കഥകളോടും താല്പര്യം വർദ്ധിച്ചത്. രാമായണത്തെ ആസ്പദമാക്കി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലൊരുങ്ങുന്ന പ്രഭാസ് ചിത്രം ആദിപുരുഷ് അടുത്ത വർഷം തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.
ബാഹുബലിയുടെ രചന നിർവഹിച്ച വിജയേന്ദ്രപ്രസാദ് സീത എന്ന സിനിമയുടെ തിരക്കഥ പൂർത്തിയാക്കുന്ന തിരക്കിലാണ്. സീതയുടെ കാഴ്ചപ്പാടിലൂടെ രാമായണ കഥ പറയുന്ന ചിത്രമാണിത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |