പ്രഭാസ് - അമിതാഭ് ബച്ചൻ, ദീപിക പദുകോൺ ചിത്രത്തിൽ സുപ്രധാന കഥാപാത്രമായി ദിഷ പഠാനി. ഗ്ളാമർ വേഷങ്ങളിലൂടെ ബോളിവുഡിൽ ശ്രദ്ധേയ താരമാണ് ദിഷ. എം.എസ്. ധോണി ദി അൺട്രോൾഡ് സ്റ്റോറി, ബാഗി 2, ഭാരത് എന്നീ ചിത്രങ്ങൾ ദിഷയെ ശ്രദ്ധേയയാക്കി. നായിക വേഷത്തിനൊപ്പം ഐറ്റം ഡാൻസ് രംഗത്തു ആരാധകരുടെ മനസ് കീഴടക്കുന്ന താരമാണ് ദിഷ. സൽമാൻ ഖാൻ, ടൈഗർ ഷറോഫ് , സുശാന്ത് സിംഗ് രജ്പുത് എന്നിവർക്കൊപ്പം തിളങ്ങിയ ദിഷ കൈനിറയെ ചിത്രങ്ങളുമായി യാത്രയിലാണ്. പ്രോജക്ട് കെ. എന്നാണ് പ്രഭാസ് ചിത്രത്തിന് താത്കാലികമായി നൽകിയ പേര്. വൈജയന്തി മൂവീസ് നിർമ്മിക്കുന്ന ചിത്രം നാഗ് അശ്വിൻ സംവിധാനം ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |