ക്രിക്കറ്റ് താരത്തിൽനിന്ന് ചലച്ചിത്ര നിർമ്മാണത്തിലേക്ക് ചുവടുവയ്ക്കുന്ന മഹേന്ദ്ര സിംഗ് ധോണിയുടെ ആദ്യ ചിത്രത്തിന് എൽജിഎം (ലെറ്റ്സ് ഗെറ്റ് മാരീഡ് )എന്നു പേരിട്ടു. തമിഴിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഹരീഷ് കല്യാണും ഇവാനയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിരവധി ചിത്രങ്ങളിൽ ഹരീഷ് കല്യാൺ അഭിനയിച്ചിട്ടുണ്ട്. ലൗ ടുഡേ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ താരമാണ് ഇവാന. നവാഗത സംവിധായകൻ രമേഷ് തമിഴ്മണി സംവിധാനം ചെയ്യുന്ന എൽജിഎമ്മിന്റെ കഥ ധോണിയുടെ ഭാര്യയായ സാക്ഷിയാണ് എഴുതുന്നത്. നദിയ മൊയ്തു,യോഗി ബാബു എന്നിവരാണ് മറ്റു താരങ്ങൾ. സാക്ഷിയും ധോണി എന്റർടെയ്ൻമെന്റും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ചെന്നൈയിൽ പൂജാ ചടങ്ങുകൾക്കുശേഷം ആരംഭിച്ചു.
വിശ്വജിത്ത് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംവിധായകൻ രമേഷ് തമിഴ്മണിയാണ് സംഗീതം . മുഖ്യധാരാ ചലച്ചിത്രനിർമ്മാണത്തിലേക്കുള്ള ധോണി എന്റർടെയ്ൻമെന്റിന്റെ ചുവടുവയ്പ്പിനെ അടയാളപ്പെടുത്തുന്ന ചിത്രം ഫാമിലി എന്റർടെയ്നർ ആയിരിക്കും.പി.ആർ.ഒ : ശബരി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |