പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിംഗ് മാസ്റ്റർ എന്നീചിത്രങ്ങൾക്കുശേഷം ദിലീപ് റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന് 'വോയ്സ് ഓഫ് സത്യനാഥൻ" എന്നു പേരിട്ടു. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷൻസിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നതും റാഫിയാണ്. ഒക്ടോബർ ആദ്യവാരം ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ ദിലീപിനെ കൂടാതെ ജോജു ജോർജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ജിതിൻ സ്റ്റാനിലസ് ആണ്. സംഗീതം ജസ്റ്റിൻ വർഗീസ്, എഡിറ്റർ ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം സമീറ സനീഷ്, കല സംവിധാനം എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ്, മേക്കപ്പ് റോണെക്സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ് സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ മുബീൻ എം റാഫി, സ്റ്റിൽസ് ഷാലു പേയാട്, പി.ആർ.ഒ പി.ശിവപ്രസാദ് & മഞ്ജു ഗോപിനാഥ്, ഡിസൈൻ ടെൻ പോയിന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |