SignIn
Kerala Kaumudi Online
Friday, 26 April 2024 11.40 PM IST

ദിലീപ് ഇനി പറക്കും പപ്പൻ

dilip

ദിലീപിനെ നായകനാക്കി നവാഗതനായ വിയാൻ വിഷ്ണു സംവിധാനം ചെയ്യുന്ന പറക്കും പപ്പൻ എന്ന ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തും നടനുമായ റാഫി ആണ് പറക്കും പപ്പന്റെ രചയിതാവ്. വൻതാരനിരയിലാണ് പറക്കും പപ്പൻ ഒരുങ്ങുന്നത്. അതേസമയം റാഫി രചനയും സംവിധാനവും നിർവഹിക്കുന്ന വോയിസ് ഒഫ് സത്യനാഥൻ എന്ന ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ജൂലായ് ആദ്യം ആരംഭിക്കും. ദിലീപാണ് സത്യനാഥനെ അവതരിപ്പിക്കുന്നത്. വോയിസ് ഒഫ് സത്യനാഥൻ പൂർത്തിയായശേഷം ദിലീപ് പറക്കും പപ്പനിൽ അഭിനയിച്ചു തുടങ്ങും. ജോജു ജോർജ്, വീണ നന്ദകുമാർ, സിദ്ധിഖ്, ജോണി ആന്റണി എന്നിവരാണ് വോയ്സ് ഒഫ് സത്യനാഥനിലെ മറ്റു താരങ്ങൾ. ജിതിൻ സ്റ്റാനിസ്ളാവ് ഛായാഗ്രഹണം നിർവഹിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DILIP
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.