ദുൽഖർ സൽമാന്റെ തെലുങ്ക് ചിത്രം സീതാരാമം ബോളിവുഡിൽ മികച്ച വിജയം നേടുന്നു. പ്രണയനായകനായി ചിത്രത്തിൽ ദുൽഖർ തിളങ്ങുന്നു.
സീതാരാമം ബോളിവുഡിൽ ദുൽഖറിന് ഏറെ ആരാധകരെ സമ്മാനിച്ചിരിക്കുകയാണ്. വിജയആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പച്ച പ്രസ് മീറ്റിൽ അണിയറ പ്രവർത്തകർക്കൊപ്പം ദുൽഖറും പങ്കെടുത്തു.വീർസാരയിലെ ഷാരൂഖ് ഖാന്റെ അഭിനയവുമായി സീതാരാമിലെ തന്റെ പ്രകടനത്തെ താരതമ്യം ചെയ്യുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ദുൽഖർ സൽമാൻ പറഞ്ഞു. കുട്ടിക്കാലം മുതൽ താൻ ഷാരൂഖ് ഖാന്റെ ആരാധകനാണ് എന്നും ഒരേയൊരു ഷാരൂഖ് മാത്രമേ ഉണ്ടാകുവെന്നും അദ്ദേഹം തനിക്ക് വലിയ മാതൃകയാണെന്നും ദുൽഖർ വ്യക്തമാക്കി. ഹനു രാഘവപുഡി സംവിധാനം ചെയ്ത സീതാരാമം ദുൽഖർ സൽമാന്റെ പാൻ ഇന്ത്യൻ ചിത്രമായാണ് എത്തിയത്. മൃണാൽ താക്കൂർ ആണ് ദുൽഖറിന്റെ നായിക.രശ്മിക മന്ദാന, പ്രകാശ് രാജ്, ഗൗതം മേനോൻ , സുമന്ത് എന്നിവരാണ് മറ്റ് താരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |