മലയാളികളുടെ പ്രിയതാരമാണ് ദുൽഖർ സൽമാൻ. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും ഹിന്ദിയിലും തിളങ്ങുകയാണ് ദുൽഖർ. കഴിഞ്ഞ ദിവസമായിരുന്നു ദുൽഖറിന്റെയും അമാലിന്റെയും വിവാഹവാർഷികം. ഭാര്യയ്ക്ക് ആശംസകളറിയിച്ച് സമൂഹമാദ്ധ്യമത്തിൽ ദുൽഖർ കുറിച്ച വാക്കുകൾ ശ്രദ്ധ നേടുന്നു. പതിനൊന്ന് വർഷം. ഇൗ സമയമെല്ലാം എവിടെ പോയി എന്ന് എനിക്കറിയില്ല. എന്റെ താടി നരച്ചപ്പോൾ, നീ അമ്മയായപ്പോൾ, നമ്മൾ സ്വന്തം വീട് വാങ്ങിയപ്പോൾ, ഇൗ നാഴികക്കല്ലുകളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, അതെല്ലാം മറ്റാരുടെയോ കഥ പോലെ തോന്നി. പക്ഷേ അത് നമ്മുടേതാണ്. നമ്മുടെ തന്നെ കഥ. ദുൽഖർ കുറിച്ചു. അമാലിനൊപ്പമുള്ള ചിത്രങ്ങളും ദുൽഖർ പങ്കുവച്ചിട്ടുണ്ട്. 2011 ഡിസംബർ 22 നാണ് ദുൽഖറും അമാലും വിവാഹിതരായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |