സ്വിം സ്യൂട്ടിൽ അതീവ ഗ്ളാമറസ് ലുക്കിൽ നടി എസ്‌തർ അനിൽ. താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു.
നാലുമാസം മുൻപെടുത്ത ചിത്രങ്ങളാണിതെന്ന് എസ്‌തർ പറയുന്നു. ഇപ്പോൾ താനിതുപോലെ അല്ല ഇരിക്കുന്നതെന്നും കവിളുകൾ ചാടിയിട്ടുണ്ടെന്നും എസ്തർ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു.
ദൃശ്യ എന്ന ഒരൊറ്റ സിനിമ മതി എസ്‌തർ അനിൽ എന്ന താരത്തെ പ്രേക്ഷകർക്ക് ഓർക്കാൻ. ദൃശ്യത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളിലും എസ്‌തർ അഭിനയിച്ചിരുന്നു. മിൻമിനി എന്ന തമിഴ് ചിത്രത്തിലാണ് എസ്‌തർ അവസാനം പ്രത്യക്ഷപ്പെട്ടത്. മഞ്ജു വാര്യ ർ നായികയായി എത്തിയ ജാക്ക് ആൻഡ് ജിൽ ആണ് എസ്തർ അനിൽ അവസാനമായി അഭിനയിച്ച മലയാള ചിത്രം. അതേസമയം, എസ്‌തർ പുതിയ സിനിമകളൊന്നും കമ്മിറ്റ് ചെയ്തിട്ടില്ല. സിനിമയിൽ നിന്ന് ഇടവേളയിലാണോ എന്നാണ് ആരാധകരുടെ ചോദ്യം. യാത്രാപ്രേമിയായ എസ്‌തർ തന്റെ വിശേഷങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |