ദുൽഖർ സൽമാൻ നായകനാകുന്ന ഹേയ് സിനിമാമിക എന്ന തമിഴ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. യാസൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദുൽഖർ അവതരിപ്പിക്കുന്നത്. കണ്ണും കണ്ണും കൊള്ളൈയടിത്താൽ എന്ന ചിത്രത്തിനു ശേഷം ദുൽഖർ അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്.ഫെബ്രുവരി 25ന് തിയേറ്ററുകളിൽ എത്തുന്ന ചിത്രം പ്രശസ്ത ഡാൻസ് മാസ്റ്റർ ബൃന്ദ സംവിധാനം ചെയ്യുന്നത്. കാജൽ അഗർവാളും അദിതിറാവും ആണ് നായികമാർ. ഗോവിന്ദ് വസന്ത ആണ് സംഗീത സംവിധാനം. മദൻ കാർക്കി: കഥ, തിരക്കഥ, സംഭാഷണം , ഗാനരചന, എന്നിവ നിർവഹിക്കുന്നു. ജിയോ സ്റ്റുഡിയോസാണ് നിർമ്മാണം. പ്രീത ജയറാം ഛായാഗ്രഹണം നിർവഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |