SignIn
Kerala Kaumudi Online
Saturday, 21 September 2024 12.03 AM IST

ഗോവ ചലച്ചിത്രോത്സവം: മലയാളത്തിന് വീണ്ടും അവഗണന

Increase Font Size Decrease Font Size Print Page

aa

പനാജി.നവംബർ ഇരുപതിന് ഗോവയിൽ ആരംഭിക്കുന്ന ഇന്ത്യയുടെ അമ്പത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുത്ത 15 ചിത്രങ്ങളിൽ മലയാളത്തിന് പരിഗണനയില്ല. മൂന്ന് ഇന്ത്യൻ സിനിമകളാണ് മത്സര വിഭാഗത്തിലുള്ളത്. മറാത്തി ചിത്രങ്ങളായ ഗോദാവരിയും ,മീ വസന്തറാവുവും വടക്കു കിഴക്കൻ സംസ്ഥാനങ്ങളായ അസാമിലും നാഗലാൻഡിലും സംസാര ഭാഷയായ ദിമാസയിൽ ചിത്രീകരിച്ച സെംഖോറുമാണ് ഇന്ത്യയിൽ നിന്നും മത്സര വിഭാഗത്തിലുള്ള ചിത്രങ്ങൾ. ഇന്ത്യൻ പനോരമയുടെ ഉദ്ഘാടനചിത്രവും സെംഖോറാണ്.പനോരമയിലാകട്ടെ കേരളത്തിൽ നിന്ന് രണ്ട് ചിത്രങ്ങൾക്കാണ് ആകെ സെലക്ഷൻ ലഭിച്ചത്.

1. എനിഡേ നൗ | ഡയറക്ടർ ഹാമി റമീസാൻ | ഫിൻലൻഡ്

2. ചാർലോട്ടെ |സിമോൺ ഫ്രാങ്കെ | പരാഗ്വേ 3. ഗോദാവരി| നിഖിൽ മഹാജൻ| മറാത്തി 4. ഇന്ററഗാൽഡെ | റാഡു മൗണ്ടീൻ |റൊമേനിയ 5. ലാൻഡ് ഓഫ് ഡ്രീംസ് |ഷിറിൻ നെഷാത് & ഷോജ അസറി | ന്യൂ മെക്സിക്കോ 6. ലീഡർ | കാതിയ പ്രിവിസെൻസു | പോളണ്ട് 7. മീ വസന്തറാവു |നിരുപൻ അവിനാഷ് ധർമമാധികാരി| മറാത്തി 8. മോസ്ക്കോ ഡസ് നോട്ട് ഹാപ്പൻ|ദിമിത്രി ഫെഡറോവ് | റഷ്യ 9. നോ ഗ്രൗണ്ട് ബിനീത് ദ ഫീറ്റ് | മൊഹമ്മദ് റാബി മൃധ |ബംഗ്ളാദേശ് 10.വൺസ് വീ വെയർ ഗുഡ് ഫോർ യൂ | ബ്രാങ്കോ ഷ്മിത്| ക്രൊയേഷ്യ,ബോസ്നിയ 11.റിംഗ് വാണ്ടറിംഗ് |മസകാസു കനേകോ |ജപ്പാൻ 12.സേവിംഗ് വൺ ഹൂ വാസ് ഡെഡ്--വാധവ് കാധറിങ്ക,ചെക്ക് റിപ്പബ്ളിക് 13. സെംഖോർ| അയ്മീ ബറുവ | ദിമാസ ഇന്ത്യ 14. ദി ഡോം| റാമൻ വാസനോവ്| റഷ്യ 15. ദി ഫസ്റ്റ് ഫാളൻ |റോഡ്രിഗോ ഡി ഒലിവേറിയ |ബ്രസീൽ മികച്ച ചിത്രത്തിന് ലഭിക്കുന്നത് സുവർണ്ണ മയൂരവും 40 ലക്ഷം രൂപയുമാണ്.മൊത്തം അഞ്ച് അവാർഡുകളാണുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: IFFI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.