പടയപ്പയ്ക്കുശേഷം രജനിയും രമ്യ കൃഷ്ണനും രജനികാന്തിനെ നായകനാക്കി നെൽസൻ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ജയിലർ എന്ന ചിത്രത്തിൽ തമന്ന ഭാട്ടിയ നായിക. ചെന്നൈയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ ഇന്ന് രജനികാന്ത് ജോയിൻ ചെയ്യും. രമ്യകൃഷ്ണൻ ചിത്രത്തിൽ കരുത്തുറ്റ കഥാപാത്രമായി എത്തുന്നുണ്ട്. 1999ൽ പുറത്തിറങ്ങിയ പടയപ്പയിൽ രജനികാന്തിനൊപ്പം നിറഞ്ഞുനിൽക്കുന്ന കഥാപാത്രമായിരുന്നു രമ്യ കൃഷ്ണൻ അവതരിപ്പിച്ച നീലാംബരി .ഇരുവരും വീണ്ടും ഒന്നിക്കുന്നു എന്നതാണ് ജയിലറുടെ മറ്റൊരു പ്രത്യേകത. ചെന്നൈയിൽ ആദ്യ ഷെഡ്യൂൾ പൂർത്തിയായ ശേഷം ഹൈദരാബാദ് റാമോജിറാവു ഫിലിം സിറ്റിയിലേക്ക് ഷിഫ്ട് ചെയ്യും. ചിത്രത്തിനുവേണ്ടി കൂറ്റൻ സെറ്റാണ് ഒരുക്കിയിട്ടുള്ളത്. അണ്ണാത്തെയ്ക്കു ശേഷം എത്തുന്ന രജനികാന്ത് ചിത്രത്തെ ഏറ്റെടുക്കാനുള്ള ആവേശത്തിലാണ് ആരാധകർ . കോലമാവ് കോകില, ഡോക്ടർ, ബീസ്റ്റ് എന്നീ ചിത്രങ്ങളിലൂടെ തമിഴകത്തെ ശ്രദ്ധേയ സംവിധായകനായി മാറിയ നെൽസൻ ദിലീപ് കുമാർ ചിത്രത്തിന് അനിരുദ്ധ് രവിചന്ദർ സംഗീത സംവിധാനം ഒരുക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |