SignIn
Kerala Kaumudi Online
Thursday, 19 September 2024 6.37 AM IST

അറയ്‌ക്കൽ ആയിഷ മടങ്ങി വരുന്നു

Increase Font Size Decrease Font Size Print Page

jaliniya

പത്തുവർഷത്തെ ഇടവേളക്കുശേഷം നടി ജെലീനിയ ഡിസൂസ മടങ്ങിവരുന്നു. കന്നട - തെലുങ്ക് ദ്വിഭാഷ ചിത്രത്തിലൂടെയാണ് ജെനീലയുടെ മടങ്ങിവരവ്. ഒരു സോഫ്ട്‌‌വെയർ കമ്പനി സി.ഇ.ഒയുടെ വേഷത്തിലാണ് താരം എത്തുന്നത്. ടോളിവുഡിലെ മുൻനിര നടിയായിരുന്ന ജെനീലിയ 2012ലാണ് അവസാനമായി തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചത്. ബോളിവുഡിൽ അരങ്ങേറ്റം കുറച്ചാണ് ജെനീലിയ വെള്ളിത്തിരയിൽ എത്തുന്നത്. സത്യം ആണ് ആദ്യ തെലുങ്ക് ചിത്രം. സത്യ ഇൻ ലൗവ് ആണ് ആദ്യ കന്നട ചിത്രം. 2012നുശേഷം ഹിന്ദിയിലും മറാത്തിയിലുമായി രണ്ടുചിത്രങ്ങളിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടു. ഈ വർഷം മറാത്തി സിനിമയിലും താരം അരങ്ങേറ്റം കുറിക്കുന്നുണ്ട്. ഹിന്ദിയിൽ മിസ്റ്റർ മമ്മി എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജിനെ നായകനാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഉറുമിയിലെ അറയ്ക്കൽ ആയിഷയെ അത്രപെട്ടെന്ന് മലയാളി പ്രേക്ഷകർ മറക്കില്ല. ജെലീനിയയുടെ മലയാള അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ഉറുമി. മലയാളത്തിൽ പിന്നീട് ജെനീലിയ അഭിനയിച്ചിട്ടില്ല. നിർമ്മാതാവ് കൂടിയായ ജെനീലിയയയുടെ ഭർത്താവാണ് ബോളിവുഡ് നടൻ റിതേഷ് ദേശ്‌മുഖ്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: JELINIYA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.