ജോൺ എബ്രഹാമും അർജുൻ കപൂറും പ്രധാന വേഷങ്ങളിൽ എത്തുന്ന ഏക് വില്ലൻ റിട്ടേൺസ് ട്രെയിലർ എത്തി. ദിഷ പട്ടാണിയും താര സുതാരിയയുമാണ് നായികമാർ.വൻ പ്രതീക്ഷയാണ് ആരാധക ലോകത്ത് ചിത്രം നൽകുന്നത്. ജോൺ എബ്രഹാമിന്റെയും അർജുൻ കപൂറിന്റെയും ശക്തമായ പകർന്നാട്ടമായിരിക്കും. മോഹിത് സുരി തന്നെ ഒരുക്കി 2014 ൽ റിലീസ് ചെയ്ത ഏക് വില്ലന്റെ തുടർച്ചയാണ് ഏക് വില്ലൻ റിട്ടേൺഡ്. ടി സീരിസും ബാലാജി മോഷൻ പിക്ചേഴ്സും ചേർന്നാണ് നിർമ്മാണം. ജൂലായ് 29 ന് റിലീസ് ചെയ്യും. വികാസ് ശിവരാമൻ ആണ് ഛായാഗ്രഹണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |