ബോളിവുഡ് സൂപ്പർതാരം ജോൺ എബ്രഹാം നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രം മൈക്കിൽ നായികയായി അനശ്വര രാജൻ. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലൂടെ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടന്ന വേദിയിൽ തിളങ്ങി അനശ്വര രാജൻ. ജോൺ എബ്രഹാം പങ്കെടുത്ത ചടങ്ങിൽ ചുവന്ന സ്കർട്ടും ഹൈ നെക്ക് ടോപ്പുമാണ് അനശ്വര ധരിച്ചിരുന്നത്. അതുകൊണ്ട് തന്നെ ചടങ്ങിന്റെ മുഖ്യാകർഷണം അനശ്വരയായിരുന്നു. മൈക്കിലെ കഥാപാത്രത്തിനായി മുടി ബോബ് കട്ട് ചെയ്തിരിക്കുന്നതും അനശ്വരയെ കൂടുതൽ മനോഹരിയാക്കി. ചടങ്ങിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹ മാദ്ധ്യമങ്ങളിൽ തരംഗം സൃഷ്ടിക്കുകയാണ്. വിഷ്ണു ശിവപ്രസാദ് സംവിധായകനാകുന്ന ഈ ചിത്രത്തിന്റെ നിർമാണത്തിലൂടെ ജെ.എ എന്റർടൈൻമെന്റ് മലയാളത്തിലേക്ക് കാലെടുത്തുവയ്ക്കുന്നുവന്ന പ്രത്യേകതയുമായുണ്ട്. രഞ്ജിത്ത് സജീവാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. തണ്ണീർ മത്തൻ ദിനങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന സൂപ്പർ ശരണ്യയാണ് അനശ്വരയുടെ റിലീസ് ക്രെഡിറ്റിലുള്ള ചിത്രം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |