ചിത്രീകരണം നാളെ ആരംഭിക്കും
വിനീത് ശ്രീനിവാസൻ, ബിജുമേനോൻ, അപർണ ബാലമുരളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷഹീദ് അറാഫത്ത് സംവിധാനം ചെയ്യുന്ന തങ്കം എന്ന ചിത്രത്തിലൂടെ തമിഴ് നടൻ കലൈ അരശൻ മലയാളത്തിലേക്ക്. തങ്കത്തിന്റെ ചിത്രീകരണം നാളെ തൃശൂരിൽ ആരംഭിക്കും. മിഷ്കിൻ ചിത്രം നന്ദലാല, പാരഞ്ജിത്തിന്റെ അട്ടകത്തി, കബാലി, കാർത്തിക് സുബ്ബരാജിന്റെ ജഗമേതന്തരം, വെട്രിമാരന്റെ സർപ്പട്ട പരമ്പരൈ എന്നിവയാണ് കലൈ അരശന്റെ ശ്രദ്ധേയ ചിത്രങ്ങൾ. എന്നാൽ പാരഞ്ജത്ത് സംവിധാനം ചെയ്ത കാർത്തി, ചിത്രം മദ്രാസ് ആണ് കലൈ അരശന്റെ ജീവിതത്തിൽ വഴിത്തിരിവ് സൃഷ്ടിക്കുന്നത്. അൻപു എന്ന കഥാപാത്രം ഏറെ പ്രേക്ഷക സ്വീകാര്യത നേടുകയും ചെയ്തു. കാർത്തിക് സുബ്ബരാജ് ചിത്രം പേട്ടയിൽ ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖിക്ക് ശബ്ദം നൽകിയതും കലൈ അരശനാണ്. തങ്കത്തിൽ സുപ്രധാന വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. പ്രശസ്ത മറാത്തി നടൻ ഗിരീഷ് കുൽകർണിയാണ് തങ്കത്തിൽ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ശ്യാം പുഷ്കരനാണ് രചന നിർവഹിക്കുന്നത്. തീരം, തീവണ്ടി, കൽക്കി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഗൗതം ശങ്കർ ഛായാഗ്രഹണം നിർവഹിക്കുന്നു. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ, ദിലീഷ് പോത്തൻ എന്നിവർ ചേർന്നാണ് നിർമ്മാണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |