സുരേഷ്ഗോപിയെ നായകനാക്കി നിഥിൻ രൺജി പണിക്കർ രചനയും സംവിധാനവും നിർവഹിക്കുന്ന കാവലിന്റെ ട്രെയിലർ നാളെ വൈകിട്ട് ഏഴിന് റിലീസ് ചെയ്യും. ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് നിർമ്മിക്കുന്ന കാവലിന്റെ ട്രെയിലർ ഗുഡ്വില്ലിന്റെ യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്യുന്നത്. സുരേഷ് ഗോപിയോടൊപ്പം രൺജി പണിക്കർ, സായാ ഡേവിഡ്, മുത്തുമണി, ശങ്കർ രാമകൃഷ്ണൻ, സുരേഷ് കൃഷ്ണ തുടങ്ങിയവരുടെ ഒരു വൻ താര നിര തന്നെ അണിനിരക്കുന്നുണ്ട്.നിഖിൽ എസ്. പ്രവീണാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ്: മൻസൂർ മുത്തൂട്ടി, സംഗീതം: രഞ്ജിൻരാജ്, പ്രൊഡക്ഷൻ കൺട്രോളർ : സഞ്ജയ് പടിയൂർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |