500 കോടി ബഡ്ജറ്റിൽ പ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി രാമായണ കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ആദിപുരുഷ് എന്ന ചിത്രത്തിൽ സീതയായി കൃതി സനോൺ. രാമന്റെ വേഷത്തിൽ പ്രഭാസ് എത്തുന്നു. പ്രഭാസിന്റെ കരിയറിലെ ഏറ്റവും ബഡ്ജറ്റ് കൂടിയ ചിത്രമാണ് ആദിപുരുഷ്.
സെയ്ഫ് അലിഖാനാണ് രാവണന്റെ വേഷത്തിൽ. ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രം ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക്, കന്നട ഭാഷകളിൽ പുറത്തിറങ്ങും. സണ്ണി സിംഗ് ആണ് ലക്ഷമണന്റെ വേഷത്തിൽ എത്തുക. ഭൂഷൺ കുമാർ, ഓം, പ്രസാദ് സുധാർ, രാജേഷ് നായർ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ആദിപുരുഷ് ത്രിമാന ചിത്രമായിരിക്കും. തിന്മയ്ക്ക് മുകളിൽ നന്മയുടെ വിജയം എന്നാണ് ചിത്രത്തിന്റെ ടാഗ്ലൈൻ.
വി.എഫ്. എക്സിന് ഏറെ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ നിരവധി വിദേശ സാങ്കേതിക പ്രവർത്തകരും അണിനിരക്കുന്നുണ്ട്. ഒക്ടോബർ മാസം ചിത്രീകരണം ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |