എട്ടാം വയസിൽ അച്ഛൻ തന്നെ ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന് ഖുശ്ബു. ബർഖ ദത്തിന്റെ വീ ദ വുമൺ ഇവന്റിൽ ആയിരുന്നു ഖുശ്ബുവിന്റെ വെളിപ്പെടുത്തൽ. ഒരു കുട്ടി പീഡിക്കപ്പെടുമ്പോൾ അത് പെൺകുട്ടിയായാലും ആൺകുട്ടിയായാലും അവരുടെ ജീവിതത്തിലാണ് മുറിവേൽക്കുന്നത്. എന്റെ അമ്മ ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് കടന്നുപോയത്. ഭാര്യയെ തല്ലുന്നതും മക്കളെ തല്ലുന്നതും ഏക മകളെ ലൈംഗികമായി പീഡിപ്പിക്കുന്നതുംതന്റെ ജന്മാവകാശമാണെന്ന് കരുതിയിരുന്ന ഒരാളായിരുന്നു അച്ഛൻ. എട്ടാമത്തെ വയസിലാണ് അച്ഛൻ ലൈംഗികമായും ശാരീരികമായും ഉപദ്രവിച്ചത്. 15 വയസുള്ളപ്പോഴാണ് അച്ഛന് എതി രെ സംസാരിക്കാൻ എനിക്ക് ധൈര്യമുണ്ടായത്. മറ്റു കുടുംബാംഗങ്ങൾ കൂടി ദുരുപയോഗം ചെയ്യപ്പെടുമോ എന്ന ഭയം നിലനിൽക്കുന്നതായിരുന്നു അങ്ങനെ ഒരു നിലപാട് എടുക്കാൻ കാരണം. അമ്മ എന്നെ വിശ്വസിക്കില്ല എന്നതായിരുന്നു ഭയം. കാരണം ഭർത്താവ് ദൈവം എന്ന ചിന്താഗതിയായിരുന്നു അമ്മയ്ക്ക്. തന്റെ 16 വയസിൽ അച്ഛൻ തങ്ങളെ ഉപേക്ഷിച്ചുപോയി .ഖുശ്ബു പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |