ബിജുമേനോൻ- മഞ്ജു വാര്യർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മധു വാര്യർ സംവിധാനം ചെയ്ത ലളിതം സുന്ദരം പുതുവർഷത്തിൽ ഒ.ടി. ടി പ്ളാറ്റ് ഫോമിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തും.
മഞ്ജു വാര്യർ നായികയാവുന്ന ചിത്രം ആദ്യമായാണ് നേരിട്ട് ഒ.ടി. ടി പ്ളാറ്റ് ഫോമിൽ റിലീസ് ചെയ്യുന്നത്. മഞ്ജു വാര്യർ പ്രൊഡക്ഷൻസും സെഞ്ചുറി ഫിലിംസും ചേർന്ന് നിർമിക്കുന്ന ചിത്രത്തിൽ സറീന വഹാബ്, സൈജു കുറുപ്പ്, രഘുനാഥ് പലേരി,ദീപ് തി സതി, അനു മോഹൻ, എന്നിവരാണ് മറ്റു താരങ്ങൾ.
കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിന് പ്രമോദ് മോഹൻ രചന നിർവഹിക്കുന്നു. പി. സുകുമാറാണ് ഛായാഗ്രഹണം.ഗാനങ്ങൾ ബി. കെ ഹരിനാരായണൻ, സംഗീതം ബിജിബാൽ. അതേസമയം മഞ്ജു വാര്യർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരിക്കാപ്പട്ടണത്തിന്റെ ചിത്രീകരണം ചെങ്ങന്നൂരിൽ പുരോഗമിക്കുന്നു. തിയേറ്രർ റിലീസായാണ് വെള്ളരിക്കാപ്പട്ടണം ഒരുങ്ങുന്നത്. വെള്ളരിക്കാപ്പട്ടണത്തിനുശേഷം ആയിഷ എന്ന ചിത്രത്തിൽ പുതുവർഷത്തിൽ മഞ്ജു വാര്യർ അഭിനയിക്കും. ആദ്യ മലയാളം - അറബിക് ചിത്രമായ ആയിഷ നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്നു. പൂർണമായും ഗൾഫ് രാജ്യങ്ങളിലാണ് ചിത്രീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |