യാത്രാ പ്രിയയായ ലെന ഋഷികേശിയിൽനിന്നുള്ള ചിത്രം ആരാധകർക്കായി പങ്കുവച്ചു. ആദ്യമായാണ് ഋഷികേശിൽ എത്തുന്നത് എന്ന് ചിത്രത്തിനൊപ്പം ലെന കുറിച്ചു.അതിരാവിലെ ഗംഗ നദിയിൽ മുങ്ങി പ്രാർത്ഥിക്കുന്ന ചിത്രമാണ് ലെന പങ്കുവച്ചത്. വളരെ മനോഹരമായ അനുഭവം, ദൈവീകം തുടങ്ങിയ കമന്റുകൾ ചിത്രത്തിന് താഴെ നിറയുന്നു. സിനിമയിൽ 25 വർഷത്തെ യാത്രയിലാണ് ലെന. ജയരാജ് സംവിധാനം ചെയ്ത സ്നേഹം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തുന്നത്. പുതുവർഷത്തിൽ എന്നാലും ന്റെ അളിയാ എന്ന ചിത്രത്തിലൂടെ കോമഡി കഥാപാത്രത്തെ ആദ്യമായി അവതരിപ്പിച്ചു. റഹിം ഖാദർ സംവിധാനം ചെയ്ത വനിത എന്ന ചിത്രം ലെന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച ആദ്യ സിനിമ കൂടിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |