ലെനയെ കേന്ദ്ര കഥാപാത്രമാക്കി റഹിം ഖാദർ സംവിധാനം ചെയ്യുന്ന വനിത എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. ലെനയുടെ അഭിനയജീവിതത്തിലെ മികച്ച കഥാപാത്രമായിരിക്കും. സീമ ജി .നായർ, നവാസ് വള്ളിക്കുന്ന്, ശ്രീജിത് രവി, സലിം കുമാർ, കലാഭവൻ നവാസ് എന്നിവരും ഒരു കൂട്ടം പൊലീസ് ഉദ്യോഗസ്ഥരും ചിത്രത്തിൽ മുഖ്യ വേഷങ്ങളിലെത്തുന്നു. ഷട്ടർ സൗണ്ട് എന്റർടെയിൻമെന്റ്, മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ ജബാർ മരക്കാർ നിർമിക്കുന്ന ചിത്രം ജനുവരി 20ന് റിലീസ് ചെയ്യും. ഷമീർ ടി. മുഹമ്മദ് ഛായാഗ്രഹണം നിർവഹിക്കുന്നു. പി.ആർ.ഒ: പി.ശിവപ്രസാദ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |